
മുളക്കുഴ : പെരിങ്ങാല ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബ്ബിൻ്റെ മുപ്പത്തിയാറാമത് വാർഷികവും ക്രിസ്തുമസ് ആഘോഷവും വർണ്ണ ശബളമായ പരിപാടികളോടെ
വടക്കൻ കോട്ട മംഗളം നഗറിൽ
നടത്തി. കലാകായിക മത്സരങ്ങൾ, മംഗളം മെഗാ ഷോ , കൈ കൊട്ടി കളി മത്സരം , വനിതാ ഗാട്ടാ ഗുസ്തി മത്സരം , സാംസ്കാരിക സമ്മേളനം , നാടകം എന്നിവ നടത്തി.
സാംസ്കാരിക സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ സാം കെ ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സമർജിത് കെ എസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സിന്ധു ആർ, മോളമ്മ എം. എൻ , സജിത മനു, രക്ഷാധികാരി വി.കെ അജയ ഘോഷ് , കൺവീനർ മുരളി ദാസൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സന്ദീപ് പി.എം സമ്മാനദാനം നടത്തി. വനിതകളുടെ
ഗാട്ടാ ഗുസ്തി മത്സരത്തിൽ
മഞ്ജുഷ ( ഇടുക്കി ),
ഗീതു ( തിരുവനന്തപുരം ) ,
ശരണ്യ സജീവ് ( എറണാകുളം )
എന്നിവർ യഥാക്രമം ഒന്നും , രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി











